Friday, May 3, 2024
-Advertisements-
KERALA NEWSചലച്ചിത്ര താരം ശോഭന,ക്രിക്കറ്റ് താരം മിന്നുമണി,ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുക്കും ;...

ചലച്ചിത്ര താരം ശോഭന,ക്രിക്കറ്റ് താരം മിന്നുമണി,ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുക്കും ; മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ കേരളത്തിൽ

chanakya news
-Advertisements-

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുന്നത്. റോഡ് ഷോയും പൊതുസമ്മേളനവും ഉൾപ്പടെ രണ്ടര മണിക്കൂറോളം അദ്ദേഹം തൃശൂരിൽ ചിലവഴിക്കും.

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന് പേരിട്ടിരിക്കുന്ന മഹിളാ സമ്മേളനത്തിൽ രണ്ട് ലക്ഷത്തോളം സ്ത്രീകൾ പങ്കെടുക്കും. ചലച്ചിത്ര താരവും നർത്തകിയുമായ ശോഭന. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, പെൻഷൻ മുടങ്ങിയതിനെ തുടർന്ന് പിച്ച ചട്ടിയെടുത്ത് സമരം നടത്തിയ മറിയക്കുട്ടി,ബീന കണ്ണൻ, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരും മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിൽ ആശ വർക്കർമാർ,അംഗനവാടി ടീച്ചർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ സ്ത്രീകൾ പങ്കെടുക്കും.

English Summary : pm narendra modi to inaugurate mahila sammelanam in thrissur

-Advertisements-