Thursday, May 2, 2024
-Advertisements-
KERALA NEWSഅവസാനമായി എനിക്കിതാണ് പറയാനുള്ളത് ; പ്ലസ് ടു വിദ്യാർത്ഥികളുടെ സെൻഡോഫ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞ്...

അവസാനമായി എനിക്കിതാണ് പറയാനുള്ളത് ; പ്ലസ് ടു വിദ്യാർത്ഥികളുടെ സെൻഡോഫ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു

chanakya news
-Advertisements-

തൃശൂർ : പ്ലസ് ടു വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. തൃശൂർ കൊരട്ടി എൽ.എഫ്.സി.എച്.എസിലെ അധ്യാപികയും തൃശൂർ സ്വദേശിനിയുമായ രമ്യ ജോസ് (41) ആണ് മരിച്ചത്.

പ്ലസ് ടു സയൻസ് ബാച്ച് നടത്തിയ സെൻഡോഫ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീണ രമ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘അവസാനമായി എനിക്കിതാണ് പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവർ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല. ശരിയും തെറ്റും നിങ്ങൾ തന്നെ കണ്ടെത്തണം. ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കണ്ണീര് വീഴാൻ ഇടവരുത്തരുത്’ എന്ന് പറഞ്ഞതിന് പിന്നാലെ രമ്യ കുഴഞ്ഞ് വീഴുകയായിരുന്നു.

English Summary : the teacher collapsed and died while speaking at the farewell meeting of plus two students

-Advertisements-