Wednesday, May 1, 2024
-Advertisements-
KERALA NEWSIdukki Newsയുവതി കുഞ്ഞിന് പാല് കൊടുക്കുന്നത് നോക്കി നിന്ന ഇയാൾ കടന്ന് പിടിക്കുകയായിരുന്നു ; ബസ്സിൽ യാത്ര...

യുവതി കുഞ്ഞിന് പാല് കൊടുക്കുന്നത് നോക്കി നിന്ന ഇയാൾ കടന്ന് പിടിക്കുകയായിരുന്നു ; ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്ന് പിടിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

chanakya news
-Advertisements-

ഇടുക്കി : സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്ന് പിടിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ഇടുക്കി പെരുന്താവനം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസ് മോനെയാണ് സസ്‌പെൻഡ് ചെയ്തത്. യുവതിയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അജാസ് യുവതിയെ കടന്ന് പിടിച്ചത്. ഒൻപത് മാസം പ്രായമായ കുഞ്ഞുമായി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതി. യാത്ര മധ്യേ കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു. ഇതിനിടെയാണ് അജാസ് യുവതിയെ കടന്ന് പിടിച്ചത്.

സംഭവത്തിന് ശേഷം യുവതി പൊൻകുന്നം എത്തിയപ്പോൾ ബസിൽ നിന്നും ഇറങ്ങി മറ്റൊരു ബസ്സിൽ കയറി. എന്നാൽ പ്രതി യുവതിയെ പിന്തുടരുകയായിരുന്നു. ഇതോടെ യുവതി ബന്ധുക്കളെ വിവരമറിയിച്ചു. ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ യുവതിയുടെ ബന്ധുക്കൾ ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

English Summary : policeman suspended for misbehaving with young woman

-Advertisements-