Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsകേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. തമിഴ് നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളം പട്ടിണി കിടക്കില്ല...

കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. തമിഴ് നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളം പട്ടിണി കിടക്കില്ല ; കർഷകരെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ

chanakya news
-Advertisements-

ആലപ്പുഴ : സംസ്ഥാനത്തെ കർഷകരെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ. കൃഷി ചെയ്തില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ലെന്നും തമിഴ് നാട്ടിൽ നിന്നും അരി വരുമെന്നും പറഞ്ഞാണ് മന്ത്രിയുടെ ആക്ഷേപം. കൃഷിമന്ത്രി പി.പ്രസാദ് അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് കേരളത്തിലെ കർഷകരെ ആക്ഷേപിച്ച് മന്ത്രി സംസാരിച്ചത്.

കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. തമിഴ് നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളം പട്ടിണി കിടക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു. സർക്കാർ വികസനത്തിന് കോടികൾ ചിലവഴിക്കുമ്പോൾ അതിനോട് കർഷകർ സഹകരിക്കുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മാന്നാർ ചെന്നിത്തലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ് ഉണ്ടായതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. സജി ചെറിയാൻ ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കർഷക സംഘടനകൾ ആവശ്യപെട്ടു.

English Summary : saji cheriyan against kerala farmers

-Advertisements-