Tuesday, May 7, 2024
-Advertisements-
NATIONAL NEWSഒന്നര മാസം മുൻപാണ് ഇരുവരും വിവാഹിതരായത് ; കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഒന്നര മാസം മുൻപാണ് ഇരുവരും വിവാഹിതരായത് ; കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

ചെന്നൈ : തമിഴ്‌നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടം സ്വദേശി ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട സ്വദേശിനി എസ് ആരതി (25) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ-ചിദംബരം ദേശീയപാതയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്.

കാറിൽ ചെന്നൈയിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ നിയന്ത്രണംവിട്ട കാർ കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്ത് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്താണ് കാർ വീണത്. അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നു.

ഒന്നര മാസം മുൻപാണ് ആരതിയും, ശ്രീനാഥും വിവാഹിതരായത്. വിവാഹത്തിന് ശേഷം ചെന്നൈയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ശ്രീനാഥ്. ഭാര്യ ആരതി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

English Summary : Malayali couple died in a car accident in Chennai

-Advertisements-