Thursday, May 2, 2024
-Advertisements-
KERALA NEWSകെ സുധാകരന് പകരം വിളിച്ചത് കെ സുരേന്ദ്രനെ ; പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി...

കെ സുധാകരന് പകരം വിളിച്ചത് കെ സുരേന്ദ്രനെ ; പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചേർന്ന് നയിക്കുന്ന സമരാഗ്‌നി ജാഥയ്ക്കിടെയാണ് സംഭവം

chanakya news
-Advertisements-

പത്തനംതിട്ട : പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചേർന്ന് നയിക്കുന്ന സമരാഗ്‌നി ജാഥയ്ക്കിടെ കെ സുധാകരന് പകരം കെ സുരേന്ദ്രനെ വേദിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ് നേതാവ് ആന്റോ ആന്റണി. ജാഥയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണത്തിലാണ് എംപി ആന്റോ ആന്റണിക്ക് അബദ്ധം സംഭവിച്ചത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്ന് പറയുന്നതിന് പകരം കെ സുരേന്ദ്രൻ എന്ന് പറയുകയായിരുന്നു . അബദ്ധം മനസിലാക്കിയ ഉടൻ തന്നെ അദ്ദേഹം തിരുത്തുകയും ചെയ്തു. ‘‘സമരാഗ്‌നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ.സുരേന്ദ്രൻ അവർകളേ എന്നായിരുന്നു ആന്റോ ആന്റണിയുടെ വാക്കുകൾ.

English Summary : samaragni congress jatha

-Advertisements-