Saturday, April 27, 2024
-Advertisements-
ENTERTAINMENTCinemaചലച്ചിത്ര താരം ദേവന് പുറകെ സംവിധായകൻ മേജർ രവിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

ചലച്ചിത്ര താരം ദേവന് പുറകെ സംവിധായകൻ മേജർ രവിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

chanakya news
-Advertisements-

തിരുവനന്തപുരം : സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു . സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് മേജർ രവിയെ നാമനിർദേശം ചെയ്തത്. കഴിഞ്ഞ ദിവസമാണ് മേജർ രവി ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് മേജർ രവിക്ക് അംഗത്വം നൽകിയത്.

അതേസമയം ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസ്സ് നേതാവ് സി രഘുനാഥും കഴിഞ്ഞ ദിവസം മേജർ രവിക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. സി രഘുനാഥനെ ദേശീയ കൗൺസിലേക്ക് കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു.

ചലച്ചിത്രതാരം ദേവനെ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു.

English Summary : major ravi bjp vice president

-Advertisements-