Sunday, May 5, 2024
-Advertisements-
ENTERTAINMENTCinemaതാൻ ഈശ്വര വിശ്വാസിയാണ്, അച്ഛന്റെ വഴി പിന്തുടരണമെന്ന് നിർബന്ധമൊന്നുമില്ല ; കമലഹാസനെ കുറിച്ച് മകൾ ശ്രുതി...

താൻ ഈശ്വര വിശ്വാസിയാണ്, അച്ഛന്റെ വഴി പിന്തുടരണമെന്ന് നിർബന്ധമൊന്നുമില്ല ; കമലഹാസനെ കുറിച്ച് മകൾ ശ്രുതി ഹസൻ

chanakya news
-Advertisements-

ഗായികയായി അഭിനയരംഗത്തെത്തിയ താരമാണ് നടൻ കമലഹാസന്റെ മകൾ ശ്രുതി ഹാസൻ. രണ്ടു മൂന്ന് ചിത്രങ്ങളിൽ ഗാനമാലപിച്ച താരം ഹേ റാം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമാ ജീവിതത്തിന് തുടക്കംകുറിച്ചു.ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും പിന്നീട് തമിഴിലും ഹിന്ദിയിലുമായി തിരക്കേറിയ നായികയായി മാറുവാൻ ശ്രുതി ഹാസന് സാധിച്ചു.ഇപ്പോഴിതാ തന്റെ അച്ഛൻ കമലഹാസനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.

സാമ്പത്തിക കാര്യങ്ങളൊക്കെ താൻ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴൊന്നും അച്ഛനോട്‌ സഹായം ചോദിക്കാൻ തനിക്ക് തോന്നിയിരുന്നില്ലെന്നും താരം പറയുന്നു. അച്ഛൻ ഒരു നിരീശ്വരവാദിയാണ്. തനിക്ക് ദൈവങ്ങളിൽ വിശ്വാസമുണ്ട്. പക്ഷെ അതിനേച്ചൊല്ലി തർക്കങ്ങൾ ഒന്നും ഉണ്ടാവാറില്ല. ഞങ്ങൾ തമ്മിൽ ബഹുമാനവും സ്നേഹവുമാണെന്ന് ശ്രുതി ഹസൻ പറയുന്നു. അച്ഛന്റെ വഴി തന്നെ പിന്തുടരണം എന്നൊന്നും നിർബന്ധമില്ലെന്നും താരം പറയുന്നു.

English Summary : shruti haasan about kamal haasan

-Advertisements-