Thursday, May 2, 2024
-Advertisements-
KERALA NEWSസ്കൂട്ടറിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്നു ആരോൺ ; അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപെട്ട് ഏഴ് വയസുകാരന്...

സ്കൂട്ടറിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്നു ആരോൺ ; അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം.കാവിൻപുറം നെല്ലിവിള സ്വദേശികളായ സിബിൻ-ദീപ ദമ്പതികളുടെ മകൻ ആരോൺ (ഏഴ്) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിലാണ് അപകടം നടന്നത്.

അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ആരോൺ. ഇതിനിടെ സ്കൂട്ടർ നിയന്ത്രണം വിടുകയും റോഡിന് സമീപത്തായി നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ മുൻവശത്ത് ഇരുന്ന ആരോണിന് ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആരോണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിലുണ്ടായിരുന്ന മാതാപിതാക്കളും അഞ്ച് മാസം പ്രായമുള്ള സഹോദരിയും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

English Summary : student died bus accident

-Advertisements-