Sunday, May 19, 2024
-Advertisements-
KERALA NEWSഅമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി, പിന്നാലെ മനോവിഷമം താങ്ങാനാവാതെ മാതൃ...

അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി, പിന്നാലെ മനോവിഷമം താങ്ങാനാവാതെ മാതൃ സഹോദരനും ജീവനൊടുക്കി

chanakya news
-Advertisements-

തിരുവനന്തപുരം : അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി. ഇതിൽ മനംനൊന്ത് മാതൃസഹോദരനും ജീവനൊടുക്കി. തിരുവനന്തപുരം പാച്ചല്ലൂർ പാറവിള സ്വദേശി സന്തോഷിന്റെ മകൻ സഞ്ജയ് സന്തോഷ് (13), മാതൃസഹോദരൻ രതീഷ് എന്നിവരാണ് മരിച്ചത്.

അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് സഞ്ജയ് സന്തോഷ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. വാഴമുട്ടം ഗവൺമെന്റ് എച്ച്എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സഞ്ജയ് സന്തോഷ് സന്തോഷ് മരിച്ചതിന് പിന്നാലെ സമീപത്ത് താമസിക്കുന്ന അമ്മാവൻ പാച്ചല്ലൂർ സ്വദേശി രതീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സഞ്ജയ് സന്തോഷ് മരിച്ചതിൽ മനംനൊന്താണ് അമ്മാവനായ രതീഷ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : student end life after mother quarreled in thiruvananthapuram

-Advertisements-