Saturday, April 27, 2024
-Advertisements-
KERALA NEWSബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, തെറിച്ച് വീണ യുവാവ് ബസ് ദേഹത്ത് കയറി മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, തെറിച്ച് വീണ യുവാവ് ബസ് ദേഹത്ത് കയറി മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : കാക്കൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി എ.ബിജോയ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബാലുശ്ശേരി-കോഴിക്കോട് റോഡിലാണ് അപകടമുണ്ടായത്.

നന്മണ്ടയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു ബിജോയ്. കാക്കൂരിലെത്തിയപ്പോൾ ബിജോയ് സഞ്ചരിച്ച ബൈക്കും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബിജോയ് പിന്നിൽ വരികയായിരുന്ന ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ബസ് ദേഹത്ത് കയറി ഗുരുതരമായി പരിക്കേറ്റ ബിജോയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

English Summary : bike accident in kozhikode claims life of young

-Advertisements-