Monday, May 6, 2024
-Advertisements-
KERALA NEWSപിതാവ് വീട്ടിലിരുന്ന് സുഹൃത്തിനൊപ്പം മദ്യപിക്കുന്നത് ഷിബില ചോദ്യം ചെയ്തിരുന്നു ; പിതാവ് വഴക്ക് പറഞ്ഞതിന് പിന്നാലെ...

പിതാവ് വീട്ടിലിരുന്ന് സുഹൃത്തിനൊപ്പം മദ്യപിക്കുന്നത് ഷിബില ചോദ്യം ചെയ്തിരുന്നു ; പിതാവ് വഴക്ക് പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പ്ലസ് ടു വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

chanakya news
-Advertisements-

വയനാട് : സുൽത്താൻ ബത്തേരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. കട്ടയാട് സ്വദേശികളായ കബീർ-ജംഷിന ദമ്പതികളുടെ മകൾ ഷിബില ഷെറിൻ (17) ആണ് മരിച്ചത്. ബത്തേരി സർവ്വജന ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഷിബില ഷെറിൻ.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഷിബിലയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഷിബിലയെ മേപ്പടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് പിതാവും സുഹൃത്തും മദ്യപിക്കുന്നത് ഷിബില ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് പിതാവ് വഴക്ക് പറഞ്ഞതായി പറയുന്നു. ഇതിന് പിന്നാലെയാണ് ഷിബില ജീവനൊടുക്കാൻ ശ്രമിച്ചത്.

English Summary : 17 year old shibila sherin dies following suicide attempt in wayanad

-Advertisements-