Friday, May 17, 2024
-Advertisements-
KERALA NEWSഒരുമാസം മുൻപ് കാണാതായ ഷിനുവിനെ കാസർഗോഡ് നിന്നും പോലീസ് കണ്ടെത്തി വീട്ടിലെത്തിച്ചിരുന്നു ; പത്താം ക്ലാസ്സ്...

ഒരുമാസം മുൻപ് കാണാതായ ഷിനുവിനെ കാസർഗോഡ് നിന്നും പോലീസ് കണ്ടെത്തി വീട്ടിലെത്തിച്ചിരുന്നു ; പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ വേമ്പനാട്ട് കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കോട്ടയം : വേമ്പനാട്ട് കായലിൽ നിന്നും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം കുടവെച്ചൂർ സ്വദേശി പിഎസ് ഷിജുവിന്റെ മകൻ ഷിനു (16) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരകം എസ്‌കെഎം ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഷിനു.

കഴിഞ്ഞ ദിവസം രാത്രി ചേർത്തല മാക്കേകടവ് ജെട്ടിക്ക് സമീപത്ത് നിന്നും നാട്ടുകാരാണ് ഷിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ ഷിനുവിനായി ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഒരുമാസം മുൻപ് കാണാതായ ഷിനുവിനെ പോലീസ് കാസർഗോഡ് നിന്ന് കണ്ടെത്തുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും കാണാതാവുകയായിരുന്നു. കായലിൽ ചാടി ജീവനോടിക്കയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

English Summary : student found dead in vembanatukayal

-Advertisements-