Sunday, May 5, 2024
-Advertisements-
ENTERTAINMENTCinemaപണത്തിന് വേണ്ടിയാണ് മടിയും പേടിയുമില്ലാതെ അത്തരം അവസരങ്ങൾ സ്വീകരിച്ചത് ; തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

പണത്തിന് വേണ്ടിയാണ് മടിയും പേടിയുമില്ലാതെ അത്തരം അവസരങ്ങൾ സ്വീകരിച്ചത് ; തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

chanakya news
-Advertisements-

മലയാളത്തിലും മറ്റ് അന്യഭാഷകളിലുമായി നിരവധി ആരാധകരുള്ള താരമാണ് നടിയും മോഡലുമായ സണ്ണി ലിയോൺ.പോൺ ചിത്രങ്ങളിലൂടെ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. പോൺ സ്റ്റാർ എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. പോൺ ചിത്രങ്ങളിൽ അഭിനയിച്ചതുകൊണ്ടു തന്നെ പലപ്പോഴും നിരവധി വിമര്ശങ്ങള്ക്കും സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട് താരം. എന്നാൽ അതിലൊന്നും തളരാതെ മുന്നോട്ട് പോകുവാൻ താരത്തിന് സാധിച്ചു.

ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണിപ്പോൾ സണ്ണി ലിയോൺ. തന്റെ കരിയറിന്റെ ആദ്യകാലത് ഒരുപാട് മോശം കമ്മെന്റുകൾ തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെ അത് തന്നെ ബാധിക്കുന്ന കാര്യമല്ല അതെന്ന് താൻ സ്വയം വിശ്വസിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. ആദ്യ കാലത്ത് ഐറ്റം ഡാൻസ് ചെയ്യാനുള്ള അവസരങ്ങളായിരുന്നു തനിക്ക് ലഭിച്ചിരുന്നത്. അത്തരത്തിലുള്ള ഡാൻസ് ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന പണത്തിനുവേണ്ടി താൻ ഒരു മടിയും പേടിയും കൂടാതെ അവസരങ്ങൾ സ്വീകരിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ഐറ്റം ഡാൻസ് പാർക്കിൽ നടക്കാൻ പോകുന്നതുപോലെയായിരുവെന്ന് സണ്ണി ലിയോൺ പറയുന്നു.

തന്റെ 21 മത്തെ വയസ്സിലായിരുന്നു തനിക്ക് ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നത്. ഒരുപാട് ആളുകൾ തന്നെ നിരന്തരം വിമർശിക്കാനും മോശം സന്ദേശങ്ങൾ അയക്കുവനും തുടങ്ങി അത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇന്നും അത് തനിക്ക് മറക്കാൻ കഴിയാത്ത ഒരനുഭവമായിരുന്നെന്ന് താരം പറയുന്നു.

എന്നാൽ ഇപ്പോൾ അതൊക്കെ തരണം ചെയ്ത് സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കാൻ തനിക്ക് സാധിച്ചു. ഇപ്പോൾ താൻ മൂന്ന് കുട്ടികളുടെ അമ്മയാണ്. അവരെ നല്ല രീതിയിൽ തനിക്ക് വളർത്തണം. താൻ അനുഭവിച്ചതുപോലെയുള്ള ദുരനുഭവങ്ങൾ അവർക്ക് ഉണ്ടാകരുത്. ശാരീരികമായും മാനസികമായും ആരും അവരെ വേദനിപ്പിക്കാതെ വളർത്തണമെന്ന താരം പറയുന്നു. വലുതാകുമ്പോൾ അവർക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകും.അവരുടെ സ്വാതന്ത്രത്തിലൊന്നും കടന്നു ചെല്ലാതെ അവരെ നന്മയുള്ളവരാക്കി വളർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സണ്ണി ലിയോൺ പറയുന്നു.

English Summary : sunny leone about her life

-Advertisements-