Tuesday, May 14, 2024
-Advertisements-
KERALA NEWSKannur Newsവിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുടെ മരണം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുടെ മരണം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

chanakya news
-Advertisements-

കണ്ണൂർ : ഇരിട്ടിയിൽ വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് പിന്നാലെ അധ്യാപികയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തില്ലങ്കേരി എൽ.പി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയും പടിക്കച്ചാലിൽ സ്വദേശി പ്രസാദിന്റെ ഭാര്യ ബിനിത (36) നെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബിനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് പുറത്ത്‌വെച്ചാണ് ബിനിതയ്ക്ക് തീ പൊള്ളലേറ്റത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ബിനിതയുടെ ഭർത്താവ് പ്രസാദ് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : teacher died in a fire in kannur

-Advertisements-