Friday, May 17, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് ഭർതൃമതിയായ യുവതിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം...

മലപ്പുറത്ത് ഭർതൃമതിയായ യുവതിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

മലപ്പുറം : പന്തല്ലൂരിൽ വീട്ടിലെ കിടപ്പ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പന്തല്ലൂർ സ്വദേശി നിസാറിന്റെ ഭാര്യ തഹ്‌ദില (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് തഹ്‌ദിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.

ഭർത്താവ് നിസാറിന്റെ പിതാവ് തഹ്‌ദിലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : woman found dead malappuram

-Advertisements-