Thursday, May 2, 2024
-Advertisements-
KERALA NEWSട്യൂഷൻ പഠിക്കാൻ പോയിരുന്ന വിദ്യാർത്ഥിയുടെ പുറകെ നടന്ന് സഹൃദം സ്ഥാപിക്കുകയായിരുന്നു ; സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം...

ട്യൂഷൻ പഠിക്കാൻ പോയിരുന്ന വിദ്യാർത്ഥിയുടെ പുറകെ നടന്ന് സഹൃദം സ്ഥാപിക്കുകയായിരുന്നു ; സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : പാരിപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ സ്വദേശി അമൽ (23) ആണ് അറസ്റ്റിലായത്. പാരിപ്പള്ളി പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി ട്യൂഷൻ പഠിക്കാനെത്തുന്ന നേരത്ത് പ്രതി നിരന്തരം പിന്തുടരുകയും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് പ്രണയം നടിച്ച് പറവൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു. പാരിപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : the man who molested a minor girl was arrested

-Advertisements-