Tuesday, May 14, 2024
-Advertisements-
KERALA NEWSKannur Newsനാന്നൂറോളം യുവതികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ആത്മഹത്യ ചെയ്തു

നാന്നൂറോളം യുവതികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ആത്മഹത്യ ചെയ്തു

chanakya news
-Advertisements-

കണ്ണൂർ : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മുരളീധരൻ (45) ആണ് ആത്മഹത്യ ചെയ്തത്.

നാന്നൂറോളം യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി ടെലഗ്രാമിലും സോഷ്യൽ മീഡിയയിലും ഇയാൾ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. കൂത്തുപറമ്പ് സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന മുരളീധരനെ ഈ സംഭവത്തിന് ശേഷം പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

അതേസമയം ഇയാളുടെ സഹായിയായി പ്രവർത്തിച്ച യുവാവിനെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടിലുള്ള യുവതികളുടെ നഗ്ന ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പിലൂടെ പ്രചരിക്കുന്നത് ഗ്രൂപിൽ യാദൃശ്ചികമായി അംഗമായ മറ്റൊരു നാട്ടുകാരൻ കണ്ടതോടെയാണ് സംഭവം പുറത്തായത്.

English Summary : The suspect who was booked by the police for circulating nude pictures of women committed suicide

-Advertisements-