ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി

മലപ്പുറം : ലെഗിൻസ് ധരിച്ച് (wearing leggings) സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സൂകളിലെ അധ്യാപികയാണ് പ്രധാനാധ്യാപികയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രധാനാധ്യാപിക റംലത്തിനെതിരെയാണ് സരിത രവീന്ദ്രനാഥ് ഡിഇഒ യ്ക്ക് പരാതി നൽകിയത്.

സ്‌കൂളിലെ തന്നെ മറ്റൊരു അധ്യാപികയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. രാവിലെ സ്‌കൂളിലെത്തിയ സരിത ടീച്ചർ പ്രധാനാധ്യാപികയുടെ റൂമിൽ ചെന്നപ്പോഴാണ് സംഭവം നടന്നത്. സ്‌കൂളിൽ യൂണിഫോം ധരിക്കാതെ എത്തിയ കുട്ടിയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രധാനാധ്യാപിക മോശം പരാമർശം നടത്തിയത്. സരിത ടീച്ചർ ലെഗിൻസ് ധരിച്ച് വരുന്നത് കൊണ്ടാണ് കുട്ടികൾ യൂണിഫോം ധരിക്കാതെ വരുന്നതെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ പരാമർശം.

മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം ഇതുവരെ ധരിച്ചിട്ടില്ലെന്നും. പ്രധാനാധ്യാപികയുടെ പരാമർശം വേദനയുണ്ടാക്കിയെന്നും അതിനാലാണ് പരാതി നൽകിയതെന്നും സരിത ടീച്ചർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനാധ്യാപകയ്ക്ക്തിരെ നടപടി ആവിശ്യപെട്ടാണ് സരിത രവീന്ദ്രൻ പരാതി നൽകിയിരിക്കുന്നത്.

Latest news
POPPULAR NEWS