Thursday, May 2, 2024
-Advertisements-
KERALA NEWSഇടിയുടെ ആഘാതത്തിൽ ദേവപ്രിയ തെറിച്ച് വീഴുകയായിരുന്നു ; തൃശൂരിൽ ടോറസ് ലോറി കയറിയിറങ്ങി കോളേജ് വിദ്യാർത്ഥിനിക്ക്...

ഇടിയുടെ ആഘാതത്തിൽ ദേവപ്രിയ തെറിച്ച് വീഴുകയായിരുന്നു ; തൃശൂരിൽ ടോറസ് ലോറി കയറിയിറങ്ങി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

തൃശൂർ : പൂവത്തൂരിൽ ടോറസ് കയറി സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാട്ടേരി വെട്ടിയാറ സ്വദേശി അഭിമന്യുവിന്റെ മകൾ ദേവപ്രിയ (18) ആണ് മരിച്ചത്. ഗുരുവായൂർ എൽഎഫ് കോളേജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയാണ് ദേവപ്രിയ.

കോളേജിൽ നടന്ന എൻസിസി പരേഡിൽ പങ്കെടുത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ദേവപ്രിയ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്‌കൂട്ടരുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ദേവപ്രിയയുടെ തലയിലൂടെ അതുവഴി വന്ന ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവപ്രിയ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

English Summary : thissur accident student lost life

-Advertisements-