Tuesday, May 21, 2024
-Advertisements-
NATIONAL NEWSതൃശൂർ വേണമെന്ന് ബിഡിജെഎസ് ; തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി...

തൃശൂർ വേണമെന്ന് ബിഡിജെഎസ് ; തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

chanakya news
-Advertisements-

ഡൽഹി : ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും കേരള എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ എൻഡിഎ സഖ്യം വിപുലീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം സീറ്റുകളുടെ കാര്യവും ചർച്ച ചെയ്തു.

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ കൂടാതെ അധിക സീറ്റുകൾ കൂടി തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടതയാണ് വിവരം. ഏഴ് സീറ്റുകളാണ് ബിഡിജെഎസ് ന്റെ ആവിശ്യം. ആലത്തൂർ,വയനാട്,ചാലക്കുടി,തൃശൂർ ഇടുക്കി,കോട്ടയം,മാവേലിക്കര എന്നീ സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞതവണ തുഷാർ വെള്ളാപ്പള്ളി തൃശൂർ ആവശ്യപ്പെട്ടെങ്കിലും അമിത് ഷായുടെ നിർദേശ പ്രകാരം വായനാടിൽ മത്സരിക്കുകയായിരുന്നു. ചലച്ചിത്രതാരം സുരേഷ്ഗോപിയാണ് കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്.

English Summary : thushar vellappally meets jp nadda demand thrissur loksbha seat

-Advertisements-