Thursday, May 2, 2024
-Advertisements-
NATIONAL NEWSBengaluru Newsസ്വകാര്യ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു ; കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ സുഹൃത്തായ...

സ്വകാര്യ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു ; കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ സുഹൃത്തായ ആൺകുട്ടിയും ജീവനൊടുക്കി

chanakya news
-Advertisements-

കർണാടക : സ്വകര്യ അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി. ബെംഗളൂരു ദാവൻഗെരെ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്. ഇരുവരുടേയും സ്വകാര്യ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിച്ചിരുന്നു.

ഹോസ്റ്റലിന്റെ ടെറസിൽ കമിതാക്കളായ വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇത് അറിഞ്ഞതോടെ പെൺകുട്ടി കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ മറ്റാരോ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.

പെൺകുട്ടി ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ ആൺ കുട്ടിയും ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികളുടെ കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

English Summary : two davanagere college students end live after video viral

-Advertisements-