Wednesday, May 22, 2024
-Advertisements-
NATIONAL NEWSBengaluru Newsമറ്റൊരു വിദ്യാർത്ഥിയാണ് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയത് ; വിനോദയാത്രക്കിടെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായി കെട്ടിപ്പിടുത്തവും ചുംബനവും,...

മറ്റൊരു വിദ്യാർത്ഥിയാണ് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയത് ; വിനോദയാത്രക്കിടെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായി കെട്ടിപ്പിടുത്തവും ചുംബനവും, ദൃശ്യങ്ങൾ പുറത്തായതോടെ സസ്‌പെൻഷൻ

chanakya news
-Advertisements-

ബെംഗളൂരു : സ്കൂൾ വിനോദയാത്രക്കിടെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ കെട്ടിപ്പിടിച്ചും ചുംബിച്ചും ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. കർണാടക ചിന്താമണി മുരുഗമല്ല സ്കൂളിലെ 42 കാരിയായ പ്രധാനാധ്യാപികയ്‌ക്കെതിരെയാണ് നടപടി. വിദ്യാർത്ഥി അധ്യാപികയെ ചുംബിക്കുകയും എടുത്ത് ഉയർത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

അധ്യാപിക വിദ്യാർത്ഥിയോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതായാണ് വിവരം. അധ്യാപിക തന്നെയാണ് മൊബൈലിൽ വിദ്യാർത്ഥിയുമായുള്ള പ്രണയ രംഗങ്ങൾ ചിത്രീകരിച്ചത്. ദൃശ്യങ്ങൾ പുറത്തായതോടെ അധ്യാപിക മൊബൈലിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. വിനോദയാത്ര പോയ മറ്റ് വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ വിവരം അറിഞ്ഞിരുന്നില്ല.

അതേസമയം പുറത്ത് വന്നത് മറ്റൊരു വിദ്യാർത്ഥി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ആണെന്നാണ് വിവരം.

English Summary : teacher romance with student banglore

-Advertisements-