Thursday, May 2, 2024
-Advertisements-
NATIONAL NEWSKarnataka Newsഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ; ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക്...

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ; ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

മംഗളൂരു : ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രാമനഗര സ്വദേശികളായ രോഹിത് (5), ശാലിനി (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റ് മൂന്ന്പേർക്ക് കൂടി പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ രോഹിതും, ശാലിനിയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അപകടമുണ്ടാക്കിയ ടിപ്പറിന്റെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാളെ പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ടിപ്പർ അമിത വേഗതയിലാണെത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

English Summary : Two students met a tragic end in a tipper lorry collision

-Advertisements-