അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം : വിഴിഞ്ഞം (vizhinjam issue) തുറമുഖ പദ്ധതിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ മാർച്ച് നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ മാർച്ച് നടത്തിയതിനാണ് പോലീസ് കേസെടുത്തത്. ശശികല ടീച്ചർ ഉൾപ്പടെ മാർച്ചിൽ പങ്കെടുത്ത എഴുനൂറ് പേർക്കെതിരെയാണ് പോലീസ് കേസടുത്തിരിക്കുന്നത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് മാർച്ച് സംഘടിപ്പിക്കുന്നതിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അത് മറികടന്നാണ് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയുംഅതിന്റെ പേരിൽ നടന്ന അക്രമങ്ങൾക്കെതിരെയുമാണ് ഹിന്ദു ഐക്യവേദി മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് മുക്കോലയിൽ എത്തിയപ്പോൾ പോലീസ് തടയുകയും പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

Latest news
POPPULAR NEWS