Sunday, May 5, 2024
-Advertisements-
KERALA NEWSശബരിമല പ്രക്ഷോഭം ; ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചർക്കെതിരെ എടുത്ത കേസുകളും തുടർനടപടികളും...

ശബരിമല പ്രക്ഷോഭം ; ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചർക്കെതിരെ എടുത്ത കേസുകളും തുടർനടപടികളും കോടതി റദ്ധാക്കി

chanakya news
-Advertisements-

കൊച്ചി : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചർക്കെതിരെ ചേവായൂർ പോലീസ് എടുത്ത കേസും തുടർനടപടികളും കോടതി റദ്ധാക്കി. കോഴിക്കോട് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളും തുടർനടപടികളുമാണ് ഹൈക്കോടതി റദ്ധാക്കിയത്.

പ്രക്ഷോഭത്തിന്റെ മറവിൽ പോലീസ് വാഹനം ആക്രമിക്കുകയും ചില്ല് തകർക്കുകയും ചെയ്തു, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി,അനധികൃതമായി സംഘം ചേർന്നു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് 2019 ജനുവരി മൂന്നിന് ചേവായൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസുകൾ റദ്ധ് ചെയ്തത്.

English Summary : court quashed the case against Sasikala teacher

-Advertisements-