NATIONAL NEWSBengaluru Newsനെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വനിതാ വോളിബോൾ താരം മരിച്ചു

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വനിതാ വോളിബോൾ താരം മരിച്ചു

follow whatsapp

ബംഗളൂരു : മംഗലൂരുവിൽ വനിതാ വോളിബോൾ താരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മംഗളൂരു സ്വദേശിനി സാലിയത് (24) ആണ് മരിച്ചത്. കടുത്ത നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാലിയത് കഴിഞ്ഞ ദിവസം രാത്രി മരണപ്പെടുകയായിരുന്നു.

ഭർത്താവിനൊപ്പം ചിക്കമംഗളൂരുവിലാണ് സാലിയത് താമസിക്കുന്നത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് നെഞ്ച് വേദനയെ തുടർന്ന് സാലിയതിനെ ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സ നടക്കുന്നതിനിടെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

- Advertisement -

English Summary : volleyball player dies of heart attack in mangaluru

spot_img