Thursday, May 2, 2024
-Advertisements-
KERALA NEWSമക്കളെ സ്‌കൂൾ ബസിൽ കയറ്റിവിട്ടതിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു ; വാലന്റൈൻസ്‌ ദിനത്തിൽ കാമുകനൊപ്പം ഒളിച്ചോടിയ...

മക്കളെ സ്‌കൂൾ ബസിൽ കയറ്റിവിട്ടതിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു ; വാലന്റൈൻസ്‌ ദിനത്തിൽ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയും സുഹൃത്തും അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : വിളപ്പിൻശാലയിൽ വാലൻന്റൈൻസ് ദിനത്തിൽ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു.വിളപ്പിൻശാല സ്വദേശിനി ശ്രീജ (28), കാമുകൻ വിഷ്ണു (34) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി പതിനാലാം തീയതി രാവിലെ അരശുംമൂട് ജംഗ്‌ഷനിൽ നിന്ന് എട്ടും, മൂന്നും വയസുള്ള മക്കളെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട ശേഷം കാമുകൻ വിഷ്ണുവിനൊപ്പം ഒളിച്ചോടുകയായിരുന്നു. വൈകുന്നേരം കുട്ടികൾ തിരിച്ച് എത്തിയപ്പോഴാണ് ശ്രീജയെ കാണാനില്ലെന്ന വിവരമറിയുന്നത്.

തുടർന്ന് വീട്ടുകാരുടെ പരാതിയിൽ വിളപ്പിൻശാല പോലീസ് കേസെടുക്കുകയും ഇരുവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary : who left her children and went with her boyfriend

-Advertisements-