Saturday, April 27, 2024
-Advertisements-
KERALA NEWSഭർത്താവ് ജോലിക്ക് പോയതിന് ശേഷമാണ് സംഭവം നടന്നത് ; പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം...

ഭർത്താവ് ജോലിക്ക് പോയതിന് ശേഷമാണ് സംഭവം നടന്നത് ; പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ഭർതൃപിതാവ് ജീവനൊടുക്കി

chanakya news
-Advertisements-

കൊച്ചി : വടക്കൻ പറവൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഭർതൃ പിതാവ് ജീവനൊടുക്കി. ചേന്ദമംഗലം സ്വദേശി സെബാസ്റ്റ്യൻ (64) ആണ് മരിച്ചത്. മകൻ സിനോജിന്റെ ഭാര്യ ഷാനു (34) നെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

സെബാസ്റ്റ്യനും ഷാനുവും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായി ഷാനുവിന്റെ ഭർത്താവ് സിനോജ് പറയുന്നു. മാസങ്ങൾക്ക് മുൻപ് ഭക്ഷണകാര്യങ്ങളെച്ചൊല്ലി വഴക്ക് നടന്നിരുന്നു. അതിന് ശേഷം ഭർതൃപിതാവിനോട് ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറയുന്നു.

വ്യാഴാഴ്ച രാവിലെ സിനോജ് ജോലിക്ക് പോയതിന് ശേഷമാണ് സെബാസ്റ്റ്യൻ കൊലപാതകം നടത്തിയത്. പിതാവുമായി വഴക്കിട്ടതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ വീട് വിട്ടിറങ്ങി കോട്ടപ്പുറത്താണ് താമസം.

English Summary : father in law hanged himself after killed his daughter in law

-Advertisements-