Thursday, May 2, 2024
-Advertisements-
KERALA NEWSകൊല്ലത്ത് ഭർത്താവ് ജീ,വനൊടുക്കിയതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടി

കൊല്ലത്ത് ഭർത്താവ് ജീ,വനൊടുക്കിയതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടി

chanakya news
-Advertisements-

കൊല്ലം : ചടയമംഗലത്ത് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടി. കൊല്ലം ആയൂർ സ്വദേശി സനു (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ സനുവിന്റെ ഭാര്യ അഞ്ചൽ കൈപ്പള്ളിമുക്ക് സ്വദേശിനി അശ്വതി (27) ഒളിച്ചോടുകയായിരുന്നു. സനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

വിദേശത്തായിരുന്ന സനു ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലുള്ള ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് സനു നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് ശേഷം ഇക്കാര്യം ചോദിച്ച് ഭാര്യയുമായി സനു വഴക്കിട്ടിരുന്നു. തുടർന്ന് ബന്ധുക്കളുടെയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും യുവതി കാമുകനൊപ്പം പോകുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

ഇതോടെ മാനസികമായി തളർന്ന സനു ജീവനോടുക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. യുവതി അമ്പലമുക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ തിരുവല്ല സ്വദേശിയായ യുവാവുമായി അടുപ്പത്തിലാവുകയായിരുന്നു. സനു ജീവനൊടുക്കിയതിന് പിന്നാലെ യുവതി കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവിശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

English Summary : wife eloped with boyfriend ayur kollam

-Advertisements-