Wednesday, May 1, 2024
-Advertisements-
KERALA NEWSഎസ്എഫ്ഐ നിരന്തരം വഴി തടയുന്നു, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു

എസ്എഫ്ഐ നിരന്തരം വഴി തടയുന്നു, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു

chanakya news
-Advertisements-

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു.എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ആക്രമിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗവർണറുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തത്. ഗവർണർക്ക് സിആർപിഎഫ് സുരക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.

കൊല്ലം നിലമേൽ എത്തിയ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ഗവർണറും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ താൻ പോകില്ലെന്ന് പറഞ്ഞതോടെ പോലീസ് പതിനേഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. തുടർന്ന് എഫ്‌ഐആർ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

പ്രതിഷേധക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ഇതിനിടെ അമിത് ഷായെ വിളിക്കാനും ഗവർണർ നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഓർഡർ അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും ഗവർണർ ആരോപിച്ചു.

English Summary : arif muhammed khan sfi issue

-Advertisements-