Friday, May 3, 2024
-Advertisements-
KERALA NEWSപാന്റ് ഇല്ലാതെ അരയിൽ ഷർട്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം ; കൊല്ലത്ത് കെഎസ്ആർടിസി ജീവനക്കാരനേയും ഭാര്യയേയും...

പാന്റ് ഇല്ലാതെ അരയിൽ ഷർട്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം ; കൊല്ലത്ത് കെഎസ്ആർടിസി ജീവനക്കാരനേയും ഭാര്യയേയും മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കൊല്ലം : ആവണീശ്വരത്ത് കെഎസ്ആർടിസി ജീവനക്കാരനേയും ഭാര്യയേയും മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശിയും കെഎസ്ആർടിസി ജീവനക്കാരനുമായ വിജേഷ് (42) ഭാര്യ രാജി (37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജിയെ വാഹനത്തിന് മുന്നിൽ ചാടി മരിച്ച നിലയിലും, വിജേഷിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി ബസിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. വിജേഷിന് വേണ്ടിയുള്ള തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ വിജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാന്റ് ഇല്ലാതെ ഷർട്ട് അരയിൽ ചുറ്റിയ നിലയിലാണ് വിജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

English Summary : ksrtc cconductor and his wife found dead

-Advertisements-