Saturday, May 4, 2024
-Advertisements-
KERALA NEWSകോഴിക്കോട് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

കോഴിക്കോട് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

chanakya news
-Advertisements-

കോഴിക്കോട് : ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകിയ ശേഷം കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് പന്തീരാങ്കാവ് സ്വദശിനിയായ വിദ്യാർത്ഥിനിയാണ് പോലീസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുൻപാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയുടെ പരാതിയിൽ ചേവായൂർ സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ടെ ഫ്ലാറ്റിൽ എത്തിച്ച ശേഷം ജ്യൂസിൽ മയക്ക് മരുന്ന് കലർത്തുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ നാലുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഫ്ലാറ്റിൽ നിന്നും രക്ഷപെട്ട പെൺകുട്ടി വിവരം സുഹൃത്തുക്കളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : woman gang raped in kozhikode

-Advertisements-