Friday, May 17, 2024
-Advertisements-
KERALA NEWSകാർ വാങ്ങാമെന്ന് പറഞ്ഞ് കച്ചവടം ഉറപ്പിച്ച ശേഷം മറ്റരാൾക്ക് വിൽക്കുകയായിരുന്നു ; കാർ വാടകയ്‌ക്കെടുത്ത് മറിച്ച്...

കാർ വാങ്ങാമെന്ന് പറഞ്ഞ് കച്ചവടം ഉറപ്പിച്ച ശേഷം മറ്റരാൾക്ക് വിൽക്കുകയായിരുന്നു ; കാർ വാടകയ്‌ക്കെടുത്ത് മറിച്ച് വിറ്റ സംഭവത്തിൽ യുവതി അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : ഒല്ലൂരിൽ വാടകയ്‌ക്കെടുത്ത കാർ മറിച്ച് വിറ്റ സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ സ്വദേശിനി പൂമ്പാറ്റ സിനിയാണ് അറസ്റ്റിലായത്. കേശപ്പടി സ്വദേശിയുടെ കാർ വാടകയ്‌ക്കെടുത്ത ശേഷം കാർ സ്വന്തമായി വാങ്ങാൻ എന്ന് പറഞ്ഞ് കച്ചവടം ഉറപ്പിച്ച ശേഷം മറ്റൊരാൾക്ക് മറിച്ച് വിൽക്കുകയായിരുന്നു.

കാർ മറിച്ച് വിറ്റ സംഭവത്തിൽ പൂമ്പാറ്റ സിനിയെ കൂടാതെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒല്ലൂർ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പേരുള്ള ആളാണ് പൂമ്പാറ്റ സിനി. നിരവധി തട്ടിപ്പ് കേസുകൾ പൂമ്പാറ്റ സിനിയുടെ പേരിലുള്ളതായും പോലീസ് പറയുന്നു. വാടകയ്ക്ക് വീടെടുത്ത് താമസിച്ച് പരിസരവാസികളിൽ നിന്ന് സ്വർണവും പണവും തട്ടി മുങ്ങുന്നതാണ് പൂമ്പാറ്റ സിനിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

English Summary : woman was arrested in the incident of renting and selling the car

-Advertisements-