Thursday, May 2, 2024
-Advertisements-
KERALA NEWSIdukki Newsരാത്രി സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ആശ ; കാറിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണ്...

രാത്രി സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ആശ ; കാറിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണ് യുവതി മരിച്ചു

chanakya news
-Advertisements-

ഇടുക്കി : നെടുങ്കണ്ടത്ത് കാറിൽ നിന്നും ഇറങ്ങുന്നതിനിടെ തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം സ്വദേശി ഷെറിന്റെ ഭാര്യ ആശ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ചാക്കാനത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ആശയും ഭർത്താവും.

രാത്രി എട്ട് മണിയോടെ ചക്കാനത്ത് എത്തിയ ആശയും ഭർത്താവും കാർ കലുങ്കിന് സമീപത്ത് നിർത്തിയിട്ട് ഇറങ്ങുകയായിരുന്നു. ഇതിനിടെ ആശ കാൽ വഴുതി തോട്ടിലേക്ക് വീഴുകയും മുങ്ങി പോകുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആശയെ കണ്ടെത്താനായില്ല.

ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അപകടം നടന്ന പ്രദേശത്ത് നിന്നും കുറച്ച് മാറിയുള്ള പ്രദേശത്ത് നിന്നും ആശയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

English Summary : women died in idukki after slipped while getting out of vehicle

-Advertisements-