Friday, May 3, 2024
-Advertisements-
KERALA NEWSഎലിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് യുവതിയെ ഇയാൾ പരിചയപ്പെട്ടത് ; വിവാഹിതനും മൂന്ന് മകളുടെ പിതാവുമായ...

എലിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് യുവതിയെ ഇയാൾ പരിചയപ്പെട്ടത് ; വിവാഹിതനും മൂന്ന് മകളുടെ പിതാവുമായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ കഞ്ചാവുമായി ലോഡ്ജിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

പത്തനംതിട്ട : കൊടുമണിൽ നിന്നും കാണാതായ യുവതിയേയും ആൺ സുഹൃത്തിനേയും തിരുവല്ലയിലെ ലോഡ്ജിൽ നിന്നും കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ സ്വദേശിനിയായ യുവതിയും, അടൂർ നൂറനാട് സ്വദേശി അനിൽ കുമാർ (30) ആണ് അറസ്റ്റിലായത്.

ദിവസങ്ങൾക്ക് മുൻപാണ് യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയെ സുഹൃത്തിനൊപ്പം ലോഡ്‌ജുമുറിയിൽ കണ്ടെത്തിയത്.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ അനിൽ കുമാറിനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നു. മൂന്നാഴ്ച മുൻപ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എലിപ്പനി ബാധിച്ചതിനെ തുടർന്ന് അനിൽകുമാർ ചികിത്സ തേടിയിരുന്നു. ഈ സമയത് അമ്മുമ്മയുമായി യുവതിയും ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു.

തുടർന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവല്ല ചിലങ്ക ജംഗ്‌ഷന്‌ സമീപത്തെ ലോഡ്ജിൽ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന അനിൽകുമാറിന്റെ ബാഗിൽ നിന്നുമാണ് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. അതേസമയം യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.

English Summary : young man and woman arrested with ganja from lodge in thiruvalla

-Advertisements-