Thursday, May 2, 2024
-Advertisements-
KERALA NEWSമുഖം തിരിച്ചറിയാൻ പറ്റാത്തവിധത്തിൽ വികൃതമായിരുന്നു ; റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന യുവാവ് തലയിൽ റോഡ് റോളർ...

മുഖം തിരിച്ചറിയാൻ പറ്റാത്തവിധത്തിൽ വികൃതമായിരുന്നു ; റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന യുവാവ് തലയിൽ റോഡ് റോളർ കയറിയിറങ്ങി മരിച്ചു

chanakya news
-Advertisements-

കൊല്ലം : അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമൺ കണ്ണംകോട് സ്വദേശി വിനോദ് (37) ആണ് മരിച്ചത്. ബൈപ്പാസ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളർ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന വിനോദിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. അവിവാഹിതനായ വിനോദ് ക്ഷീണം കാരണം റോഡിൽ കിടക്കുകയായിരുന്നു. അതേസമയം വിനോദ് മദ്യപിച്ചതായി പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബൈപ്പാസിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ റോഡരികിൽ കിടന്ന വിനോദിനെ കാണാൻ സാധിച്ചിരുന്നില്ലെന്ന് റോഡ് റോളർ ഡ്രൈവർ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. തലയിലൂടെ കയറിയപ്പോഴുണ്ടായ ശബ്ദത്തെ തുടർന്നാണ് വണ്ടി എന്തിലോ കയറി ഇറങ്ങിയതായി മനസിലായതെന്ന് ഡ്രൈവർ പറഞ്ഞു.

സംഭവം നടന്നയുടൻ സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഖം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നുലഭിച്ച മൊബൈലിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

English Summary : young man died after road roller runs over him in kollam

-Advertisements-