Saturday, April 27, 2024
-Advertisements-
KERALA NEWSകണ്ടയ്നർ പ്രിയയുടെ ശരീരത്തിലൂടെ കയറിയിറങ്ങി ; ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ ഭാര്യ കണ്ടയ്നർ...

കണ്ടയ്നർ പ്രിയയുടെ ശരീരത്തിലൂടെ കയറിയിറങ്ങി ; ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ ഭാര്യ കണ്ടയ്നർ ലോറി ഇടിച്ച് മരിച്ചു

chanakya news
-Advertisements-

കോട്ടയം : ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കണ്ടൈനർ ലോറിയിടിച്ച് യുവതി മരിച്ചു. നീറിക്കാട്‌ കല്ലമ്പള്ളി സ്വദേശിനി പ്രിയ ബിനോയ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം നാഗമ്പടം മേൽപ്പാലത്തിൽവെച്ചാണ് അപകടം സംഭവിച്ചത്.

ഭർത്താവ് ബിനോയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങാനെത്തിയതായിരുന്നു. ബിനോയിയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ പ്രിയയുടെ ശരീരത്തിലൂടെ കണ്ടയ്നർ കയറിയിറങ്ങുകയായിരുന്നു.

ട്രാഫിക്ക് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല.

English Summary : bike accident young lady died

-Advertisements-