Saturday, May 4, 2024
-Advertisements-
KERALA NEWSഓണാഘോഷത്തിന്റെ ഭാഗമായി മദ്യപാനം ; കോട്ടയത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

ഓണാഘോഷത്തിന്റെ ഭാഗമായി മദ്യപാനം ; കോട്ടയത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

chanakya news
-Advertisements-

കോട്ടയം : നീണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടുർ സ്വദേശി അശ്വിൻ നാരായൺ (25) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് അശ്വിന് കുത്തേറ്റ്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്ന അശ്വിനും മറ്റൊരു സുഹൃത്തും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഘർഷത്തിൽ മറ്റൊരു യുവാവിനും കുത്തേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

English Summary : young man stabbed to death in kottayam

-Advertisements-