Saturday, May 4, 2024
-Advertisements-
KERALA NEWSസുഹൃത്തിനെ ആക്രമിക്കുന്നത് തടയുന്നതിനിടെ നെഞ്ചിൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

സുഹൃത്തിനെ ആക്രമിക്കുന്നത് തടയുന്നതിനിടെ നെഞ്ചിൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

മലപ്പുറം : സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മ രിച്ചു. മലപ്പുറം കുഴിയംപറംബ് സ്വദേശി പ്രജിത്ത് (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കുഴിയംപറമ്പ് ജിഎൽപി സ്കൂളിന് സമീപത്താണ് സംഭവം നടന്നത്.

പ്രജിത്തിന്റെ സുഹൃത്തായ പൊക്കനാളി സ്വദേശി നൗഫലും തട്ട് കടയിൽ നിന്നും ചായകുടിക്കുന്നതിനിടെ ഓട്ടോയിലെത്തിയ ഒരു സംഘം ആളുകൾ നൗഫലിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച പ്രജിത്തിന്റെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. ആക്രമണത്തിൽ സുഹൃത്ത് നൗഫലിനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കേസെടുത്ത പോലീസ് പൂക്കൊളത്തൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും സംഘം രക്ഷപ്പെട്ട സംഘത്തിലെ മൂന്നാമനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

English Summary : young man was stabbed to death in malappuram

-Advertisements-