Tuesday, May 21, 2024
-Advertisements-
NATIONAL NEWSട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ വൈദ്യതാഘാതമേറ്റ് യുവാവ് മരിച്ചു ; ജിം നടത്തിപ്പുകാർക്കെതിരെ പോലീസ് കേസെടുത്തു

ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ വൈദ്യതാഘാതമേറ്റ് യുവാവ് മരിച്ചു ; ജിം നടത്തിപ്പുകാർക്കെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

ന്യുഡൽഹി : ജിമ്മിലെ ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഡൽഹി ഗുരുഗ്രാം സ്വദേശിയും ബിടെക് ബിരുദധാരിയുമായ സാക്ഷം പുത്രി (24) ആണ് മരിച്ചത്. ഡൽഹി രോഹിണിയിൽ പ്രവർത്തിക്കുന്ന ജിംൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ട്രെഡ്‌മില്ലിൽ കയറി ഓടുന്നതിനിടെ യുവാവിന് വൈദ്യതാഘാതമേൽക്കുകയായിരുന്നു. വൈദ്യതാഘാതമേറ്റ് ബോധരഹിതനായ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ജിം നടത്തിപ്പുക്കാർക്കെതിരെ മനഃപൂർവമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

English Summary : youth lectrocuted while running on treadmill at delhi gym

-Advertisements-