Thursday, May 2, 2024
-Advertisements-
KERALA NEWSവിവാഹവാഗ്ദാനം നൽകി യൂട്യൂബ് അവതാരകയെ പീഡിപ്പിച്ച് മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വിവാഹവാഗ്ദാനം നൽകി യൂട്യൂബ് അവതാരകയെ പീഡിപ്പിച്ച് മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

എറണാകുളം : തൃപ്പൂണിത്തുറയിൽ വിവാഹ വാഗ്ദാനം നൽകി യുട്യൂബ് ചാനൽ അവതാരകയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മാളിയേക്കൽ സ്വദേശി നിധിൻ പോൾസൺ (33) ആണ് അറസ്റ്റിലായത്.

എറണാകുളം സ്വകാര്യ ടെലികോം കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന പോൾസൺ കോഴിക്കോട് സ്വദേശിനിയായ യുവതിയെ തൃപ്പൂണിത്തുറയിലുള്ള ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നാല് ദിവസത്തോളം യുവതിയെ ഇയാൾ പീഡനത്തിന് ഇരയാക്കി. തുടർന്ന് യുവതിയുടെ കാറുമായി സ്ഥലംവിടുകയായിരുന്നു.

യുട്യൂബ് ചാനൽ അവതാരകയായ യുവതിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് നിധിൻ പോൾസൺ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇൻസ്റ്റഗ്രാം അകൗണ്ട് ഫോളോ ചെയ്ത് പോലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.

English Summary : youtube channel anchor molested with marriage promise the youth was arrested

-Advertisements-