Friday, May 3, 2024
-Advertisements-
KERALA NEWSഅന്ധയായ വിദ്യാർത്ഥിനിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ സ്‌കൂൾ വാച്ചർ അറസ്റ്റിൽ

അന്ധയായ വിദ്യാർത്ഥിനിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ സ്‌കൂൾ വാച്ചർ അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി : തൊടുപുഴയിൽ അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗീക ചൂഷണത്തിന് വിധേയയാക്കിയ സ്‌കൂൾ വാച്ചർ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷ് (40) ആണ് അറസ്റ്റിലായത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടികയെ പ്രതി ലൈംഗീക ചൂഷണത്തിന് ഇരയാക്കിയത്. പെൺകുട്ടി പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം നടന്നത്.

പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിൽ വാച്ചറായി ജോലി ചെയ്യുകയായിരുന്ന രാജേഷ് ബസിലും ഹോസ്റ്റലിലും വെച്ച് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിക്കുകയായിരുന്നു. എന്നാൽ ഭയം കാരണം പെൺകുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. ഈ അടുത്ത കാലത്ത് പെൺകുട്ടി തന്റെ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സുഹൃത്ത് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തു.

അതേസമയം സ്‌കൂൾ മാനേജ്‌മെന്റ് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയും സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംഘടന ഇടപെടുകയും ഡിജിപിക്ക് പരാതി നൽകുകയും ചെയ്തത്. ഡിജിപി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ പരാതി പിൻവലിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന് പ്രതി പണം നൽകിയതായും പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

-Advertisements-