Monday, May 6, 2024
-Advertisements-
INTERNATIONAL NEWSകുവൈറ്റിൽ ഇന്ത്യ ഉൾപ്പടെ 7 രാജ്യങ്ങൾക്ക് യാത്ര വിലക്ക്

കുവൈറ്റിൽ ഇന്ത്യ ഉൾപ്പടെ 7 രാജ്യങ്ങൾക്ക് യാത്ര വിലക്ക്

chanakya news
-Advertisements-

കോവിഡ് വൈറസ് പടർന്നു പിടിക്കുന്നത് കൂടിയതോടെ ഇന്ത്യയിൽ നിന്നുമുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്‌. ഇന്ത്യയ്ക്ക് പുറമെ 6 രാജ്യങ്ങൾ കൂടി വിലക്ക് നേരിടുന്നുണ്ട്. ഇറാക്ക്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് താത്കാലിക യാത്ര വിലക്ക് നേരിടുന്നത്. കുവൈറ്റിലേക്ക് വരാനോ അവിടെനിന്നും മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനും നിലവിൽ അനുമതി നൽകിയിട്ടില്ല.

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരു അറിയിപ്പ് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുമുണ്ടാകും വരെ ഇ വിലക്ക് തുടരുമെന്നാണ് ഗവണ്മെന്റ് കമ്യൂണിക്കേഷൻ സെന്റർ ട്വിറ്റെറിൽ വ്യക്തമാക്കിയത്. കുവൈറ്റിൽ നാളെ മുതൽ വിമാന പുനരാംഭിക്കാൻ ഇരിക്കയാണ് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്.

എന്നാൽ യാത്ര വിലക്ക് താൽകാലികമാണെന്ന് വിദേശകാര്യ വ്യക്താവ് അനുരാഗ് ശ്രീവസ്തവ ഡൽഹിയിൽ അറിയിച്ചു. കേരളത്തിലേത്ത് അടക്കം 56 ലാബുകളുടെ ലിസ്റ്റും കഴിഞ്ഞ ദിവസം കുവൈറ്റ്‌ പുറത്തുവിട്ടിരുന്നു. കുവൈറ്റിലേക്ക് വരുന്നവർ ഇ ലാബുകളിൽ കോവിഡ് ടെസ്റ്റ്‌ നടത്തി സർട്ടിഫിക്കറ്റ് വാങ്ങണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.

-Advertisements-