Monday, May 6, 2024
-Advertisements-
KERALA NEWSകെടി ജലീൽ പറഞ്ഞതെല്ലാം കള്ളം ; സ്വകാര്യ വാഹനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തുന്ന ദൃശ്യങ്ങൾ പുറത്ത്

കെടി ജലീൽ പറഞ്ഞതെല്ലാം കള്ളം ; സ്വകാര്യ വാഹനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തുന്ന ദൃശ്യങ്ങൾ പുറത്ത്

chanakya news
-Advertisements-

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രഹസ്യമായി എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് കെ ടി ജലീൽ ആവർത്തിക്കുമ്പോളാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടെ ഇന്നോവ കാറിൽ മന്ത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയ ശേഷം രണ്ടുമണിയോടെ തിരികെ പോകുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഓഫീസിൽ എത്തുന്നതിനായി ഉപയോഗിച്ചിരുന്ന കാർ അരൂരിലുള്ള ഒരു വ്യവസായിയുടെതാണെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നു. കെ എൽ 32 എം 01 എന്ന അനസിന്റെ ഇന്നോവ കാറിലാണ് ജലീൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കെ ടി ജലീലിനെ എൻഫോഴ്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത് സംബന്ധിച്ചുള്ള കാര്യം ഇന്നലെ വൈകിട്ട് മുതൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നുവെങ്കിലും ഇത് സംബന്ധിച്ചുള്ള കാര്യം കെ ടി ജലീൽ വിസമ്മതിക്കുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യത്തിനായി കെ ടി ജലീലിനോട് ബന്ധപ്പെട്ട മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ നിഷേധിക്കുകയും മാധ്യമപ്രവർത്തകരുടെ ഫോൺകോളുകൾ സ്വീകരിക്കാതിരിക്കുകയുമാണ് ജലീൽ ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വരുന്ന കെ ടി ജലീലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇപ്പോൾ വാദങ്ങൾ പൊളിഞ്ഞു വീഴുകയാണ്.

-Advertisements-