Friday, May 3, 2024
-Advertisements-
NATIONAL NEWSചൈനയിലെ മൊബൈൽ നിർമ്മാണ ഹബ്ബുകൾ ഇന്ത്യയിലേക്ക് മാറ്റാൻ ലാവ: മേക്ക് ഇൻ ഇന്ത്യ പദ്ധതി ചൈനയ്ക്ക്...

ചൈനയിലെ മൊബൈൽ നിർമ്മാണ ഹബ്ബുകൾ ഇന്ത്യയിലേക്ക് മാറ്റാൻ ലാവ: മേക്ക് ഇൻ ഇന്ത്യ പദ്ധതി ചൈനയ്ക്ക് തിരിച്ചടി നൽകുന്നു

chanakya news
-Advertisements-

ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് അഭയാൻ പദ്ധതി മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന ഒന്നാണ്. ഇതിന്റെ പ്രതിഫലനം ചൈനയുടെ സാമ്പത്തിക മേഖലകളിൽ ഉണ്ടാകുമെന്നാണ് പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ട്‌. ലോകത്തിലെ പ്രമുഖ മൊബൈൽ നിർമ്മാണ കമ്പനിയായ ലാവ തങ്ങളുടെ ചൈനയിലെ ഹബ്ബുകൾ ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള തീരുമാനവും എടുത്തു കഴിഞ്ഞിരിക്കുകയാണ്. വരുന്ന ആറു മാസ സമയം കൊണ്ട് തങ്ങളുടെ ചൈനയിലുള്ള മാനുഫാച്ചറിങ്, ഡിസൈൻ, റിസേർച്, ഡെവലപ്മെന്റ് എന്നിവ ഇന്ത്യയിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടാതെ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ 80 കോടി രൂപയുടെ നിക്ഷേപം ലാവ ഇന്ത്യൻ വിപണിയിൽ നടത്തും. ഇത്തരത്തിൽ തുടർന്നുള്ള അഞ്ച് വർഷംകൊണ്ട് 800 കോടി രൂപ വിപണിയിൽ നിക്ഷേപിക്കും. ഇത് പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് ഊർജം പകരുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. പശിമേഷ്യ, മെക്സിക്കോ, തെക്കു കിഴക്കൻ ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 33% മൊബൈൽ ഫോണുകൾ ലാവ കയറ്റിയയ്ക്കുന്നുമുണ്ട്. ഇത്തരത്തിൽ വിദേശ കമ്പനികൾക്ക് ഇന്ത്യൻ മണ്ണിൽ പ്രോഹത്സാഹനം നൽകുക എന്നുള്ളതും കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്.

-Advertisements-