Sunday, April 28, 2024
-Advertisements-
NATIONAL NEWSKarnataka Newsമൂത്ത കുട്ടിയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് അപകടം ; മൊബൈൽ ചാർജറിന്റെ വയർ വായിലിട്ട എട്ട് മാസം...

മൂത്ത കുട്ടിയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് അപകടം ; മൊബൈൽ ചാർജറിന്റെ വയർ വായിലിട്ട എട്ട് മാസം പ്രായമായ കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു

chanakya news
-Advertisements-

മംഗളൂരു : മൊബൈൽ ഫോൺ ചാർജറിൽ നിന്നും വൈദ്യുതാഘാതമേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മംഗളുരു കാർവാർ സ്വദേശികളായ സന്തോഷ്-സജന ദമ്പതികളുടെ മകൾ സാനിധ്യയാണ് മരിച്ചത്. മൂത്ത കുട്ടിയുടെ പിറന്നാൾ ആഘോഷങ്ങൾ വീട്ടിൽ നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

കുത്തിയിട്ട ചാർജറിന്റെ വയർ എട്ട് മാസം പ്രായമുള്ള കുഞ്ഞ് വായിലിട്ടതോടെ വൈദ്യതാഘാതമേൽക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാർജ് ചെയ്യാൻ വെച്ച മൊബൈൽ എടുത്തപ്പോൾ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിന് കാരണമായത്.

മകൾ മരിച്ച വിവരമറിഞ്ഞ് പിതാവ് സന്തോഷ് കുഴഞ്ഞ് വീണു. സന്തോഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വൈദ്യതാഘാതമേറ്റ് കുഞ്ഞ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : girl electrocuted after she put mobile charging cable in mouth

-Advertisements-