ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീ-കരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീ-കരരെ സുരക്ഷാസേന വ-ധിച്ചു. കാശ്മീരിലെ നൗഗ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ പക്കൽ നിന്നും എകെ 47 അടക്കമുള്ള ആയുധങ്ങൾ സൈന്യം കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീ-കരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയുന്നതിനായി സൈന്യം തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഭീ-കരരെ കണ്ടെത്തിയതിനെ തുടർന്ന് അതിർത്തിയിൽ സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ആറോളം ഭീകരർ സൈനിക വാഹന വ്യൂഹത്തിനു നേരെ ആ-ക്രമണം നടത്തിയിരുന്നു. തുടർന്ന് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രദേശത്തെ ഒരു സ്ത്രീയടക്കം പരിക്കേൽക്കുകയും ചെയ്തിരുന്നു.