Saturday, May 4, 2024
-Advertisements-
KERALA NEWSടീച്ചറെ.. എടാ ടോൾസാ... മരുന്ന് നൽകാൻ എത്തിയ എസ്ഐ കാണുന്നത് പഴയ തന്റെ കായിക അദ്ധ്യാപികയെ:...

ടീച്ചറെ.. എടാ ടോൾസാ… മരുന്ന് നൽകാൻ എത്തിയ എസ്ഐ കാണുന്നത് പഴയ തന്റെ കായിക അദ്ധ്യാപികയെ: ഇരുവരുടെയും കണ്ണു നിറഞ്ഞുപോയി ആ നിമിഷം

chanakya news
-Advertisements-

ആലപ്പുഴ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അത്യാവശ്യ മരുന്ന് എത്തിക്കണമെന്നുള്ള ആവശ്യവുമായി വന്ന ഫോൺ കാളിന്റെ അടിസ്ഥാനത്തിലാണ് എസ് ഐ ടോൾസൺ മരുന്നുമായി എത്തിയത്. ഒടുവിൽ എത്തിയപ്പോളാണ് അറിയുന്നത് തന്റെ പഴയ അദ്ധ്യാപികയായിരുന്നു അതിനുള്ള കാര്യം. അദ്ധ്യാപികയായ ഹംസ കുമാരിയെ കണ്ടപ്പോൾ ഒരു നിമിഷം അത്ഭുതത്തോടെ അദ്ദേഹം നോക്കി നിന്നു.

ഒടുവിൽ എസ് ഐ ടീച്ചറെ എന്ന് വിളിച്ചപ്പോൾ ടീച്ചർ തിരിച്ചു എടാ ടോൾസാ എന്നൊരു വിളിയും കൂടിയായി. ഒടുവിൽ ഹംസകുമാരിയുടെ ഭർത്താവ് ഗോപിനാഥൻ നായർ ഇത് കണ്ട് ഒന്നും മനസിലാകാതെ പകച്ചു നിന്നുപോയി. തുടർന്ന് ഭർത്താവിനോട് ടീച്ചർ പറഞ്ഞത് ഇവൻ എന്റെ പ്രിയ ശിക്ഷ്യനാണെന്നായിരുന്നു. ഈ ടീച്ചർ ഇല്ലായിരുന്നുവെങ്കിൽ എന്നെ ഇന്ന് ഈ നിലയിൽ കാണാൻ പറ്റില്ലായിരുന്നു സാറേ.. എന്നും പറഞ്ഞുകൊണ്ട് രണ്ട് പേരുടെയും കണ്ണുകൾ ഒരു നിമിഷം നിറഞ്ഞുപോയി. രണ്ട് നേരം ടീച്ചർ കഴിക്കുന്ന വിലകൂടിയ മരുന്ന് കിട്ടാതെ ബുദ്ധിമുട്ടിലായപ്പോളാണ് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞത്. അങ്ങനെ മരുന്നുമായി എത്തിയതായിരുന്നു എസ് ഐയും സംഘവും.

മരുന്നിന്റെ പേരും എത്തിച്ചു നൽകേണ്ട അഡ്രസും നൽകിയതിനെ തുടർന്ന് തിരുവനന്തപുരത്തു നിന്നുമാണ് മരുന്ന് എത്തിച്ചത്. കാട്ടൂർ ഹോളിഫാമിലി സ്കൂളിലെ കായിക അദ്ധ്യാപകയായിരുന്നു ഹംസകുമാരി. 21 വർഷങ്ങൾക്ക് മുൻപ് ആണ് ഇപ്പോൾ എസ് ഐയായ ടോൾസൺ ജോസഫ് അവിടെ പിടിച്ചത്. കായിക മേഖലയിൽ മിടുക്കനായിരുന്ന ടോൾസൺ ടീച്ചറുടെ ശിക്ഷണത്തിൽ കായിക മേഖലയിൽ മികച്ചു നിന്നിരുന്നുവെന്നും ടീച്ചർ പറയുന്നു.

-Advertisements-