Wednesday, May 1, 2024
-Advertisements-
NATIONAL NEWSBengaluru Newsഅധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ

അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

ബെം​ഗളൂരു : പണ്ഡവപുര മാണിക്യഹള്ളിയിൽ അദ്ധ്യാപികയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ദിവസങ്ങൾക്ക് മുൻപ് കാണാതായ പണ്ഡവപുര മാണിക്യഹള്ളി സ്വദേശിനി ദീപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദീപികയുടെ അയൽവാസിയായ നിതീഷ് (21) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ വിജയനഗരയിലെ ഹൊസ്പേട്ടിലെ ഒളിത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദീപികയുടെ മൃതദേഹം കണ്ടെത്തി രണ്ടുദിവസമാകുമ്പോഴാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഇരുപതിനാണ് ദീപികയെ കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ ദീപിക തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ മേലോകോട്ടെ യോ​ഗനരസിംഹ ക്ഷേത്ര വളപ്പിൽ‌ നിന്ന് ദീപികയുടെ സ്കൂട്ടർ കണ്ടെത്തി. തുടർന്ന് ക്ഷേത്ര പരിസരത്ത് വിശദമായി നടത്തിയ തിരച്ചിലിൽ ദീപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

വിവാഹിതയായ ദീപിക നിധീഷുമായി അടുപ്പത്തിലായിരുന്നു. വിവരം അറിഞ്ഞ ബന്ധുക്കൾ ദീപികയെ താക്കീത് ചെയ്തതോടെ ദീപിക ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ദീപിക അവഗണിച്ചതോടെ നിധീഷ് കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയും ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന ദീപികയെ ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ക്ഷേത്ര വളപ്പിൽ കുഴിച്ചിട്ടതിന് ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. അതേസമയം സംഭവ സ്ഥലത്ത് നിന്നും ഇരുവരും വഴക്കിടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

English Summary : teacher deepika murder case

-Advertisements-